ഇൻഡൽമണി എൻ.സി.ഡികൾ പുറത്തിറക്കി; ലക്ഷ്യം ₹75 കോടി
കൊച്ചി: സ്വർണപ്പണയ രംഗത്തെ പ്രമുഖ എൻ.ബി.എഫ്.സിയായ ഇൻഡൽമണി സെക്വർ ചെയ്തതും അല്ലാത്തതുമായ എൻ.സി.ഡികൾ (കടപ്പത്രം) പുറത്തിറക്കി. 1,000 രൂപവീതം മുഖവിലയുള്ള എൻ.സി.ഡികളുടെ പബ്ളിക് ഇഷ്യൂ ആണ് ഇന്നലെ തുടങ്ങിയത്. ഒക്ടോബർ 18ന് അവസാനിക്കും. ഇവ ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്യും.