കൊച്ചി: സ്വര്‍ണ പണയ വായ്‌പാ മേഖലയിലെ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്‌ഥാപനമായ ഇന്‍ഡല്‍ മണി സെക്വര്‍ ചെയ്‌തതും അല്ലാത്തതുമായ എന്‍.സി.ഡി. കടപ്പത്രങ്ങള്‍ പുറത്തിറക്കി. ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളുടെ പബ്ലിക്‌ ഇഷ്യു ഇന്നലെ ആരംഭിച്ചു. ഒക്‌ടോബര്‍ 18 ആണ്‌ ഇഷ്യു അവസാനിക്കുന്ന ദിവസമെങ്കിലും അതിനു മുമ്പു തന്നെ നിശ്‌ചിത പരിധിയിലേറെ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടാല്‍ പബ്ലിക്‌ ഇഷ്യു അവസാനിപ്പിക്കും.