കൊച്ചി: സ്വര്‍ണ പണയ വായ്പാ മേഖലയിലെ പ്രധാന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി സെക്വര്‍ ചെയ്തതും അല്ലാത്തതുമായ എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി. ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളുടെ പബഌക് ഇഷ്യു ആണ് ഇന്നലെ (23 സെപ്തംബര്‍ 2021) ആരംഭിച്ചത്. 2021 ഒക്ടോബര്‍ 18 ആണ് ഇഷ്യു അവസാനിക്കുന്ന ദിവസമെങ്കിലും അതിനു മുമ്പു തന്നെ നിശ്ചിത പരിധിയിലേറെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ പബഌക് ഇഷ്യു അവസാനിപ്പിക്കും.